Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IT Professionals

എ​ച്ച്-​വ​ൺ ബി ​വി​സ; ഗ്രേ​സ് പി​രീ​ഡ് അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം, ഇ​ന്ത്യ​ൻ ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് തി​രി​ച്ച​ടി

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ എ​ച്ച്-​വ​ൺ ബി ​വി​സ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ട്ടാ​ൽ പു​തി​യ തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന 60 ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡ് അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം നീ​ക്കം ആ​രം​ഭി​ച്ചു. പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ, താ​ത്കാ​ലി​ക തൊ​ഴി​ൽ വി​സ​യി​ലു​ള്ള​വ​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ രാ​ജ്യം വി​ടേ​ണ്ടി വ​രും.

ഇ​ന്ത്യ​ക്കാ​രാ​യ ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ളെ​യാ​ണ് ഈ ​തീ​രു​മാ​നം ഏ​റ്റ​വും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക. എ​ച്ച്-​വ​ൺ ബി ​വി​സ​ക​ളു​ടെ അ​പേ​ക്ഷാ ഫീ​സ് കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഈ ​പു​തി​യ നീ​ക്കം. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ വ​ൻ​തോ​തി​ൽ ആ​ശ്ര​യി​ക്കു​ന്ന പ്ര​മു​ഖ അ​മേ​രി​ക്ക​ൻ ഐ​ടി ക​മ്പ​നി​ക​ൾ​ക്ക് ഈ ​തീ​രു​മാ​നം വ​ലി​യ തി​രി​ച്ച​ടി​യാ​കും. വി​ദേ​ശ ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​മേ​രി​ക്ക​ക്കാ​ർ​ക്ക് ത​ന്നെ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ് ഈ ​ന​ട​പ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up